CricketLatest NewsNewsSports

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം പാറ്റ് കമിന്‍സ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇടുപ്പിന് പരിക്കേറ്റ കമിന്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ടീം ക്യാംപ് വിട്ട കമിന്‍സ് ഓസ്ട്രേലിയയിലേക്ക് മടങ്ങും. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് പരിക്ക് മാറി കമിന്‍സിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

സീസണ്‍ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവിശ്വസനീയ ബാറ്റിംഗിലൂടെ 15 പന്തില്‍ 56 റണ്‍സെടുത്ത് കമിന്‍സ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചിരുന്നു. എന്നാല്‍, തുടർന്നുള്ള മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന കമിന്‍സിനെ പിന്നീട് കൊല്‍ക്കത്ത ബെഞ്ചിലിരുത്തി. ന്യൂസിസലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് പിന്നീടുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായി പന്തെറിഞ്ഞത്.

Read Also:- നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ കമിന്‍സ് കൊല്‍ക്കത്തക്കായി കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു കമിന്‍സ് ഐപിഎല്ലില്‍ ടീമിനൊപ്പം ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button