KeralaLatest NewsEducationNewsEducation & Career

സ്കോൾ- കേരള: സ്വയംപഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു 

 

 

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ- കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു. സ്കോൾ-കേരള എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ഇവ ലഭ്യമാണ്. സ്കോൾ-കേരള, ഓപ്പൺ റഗുലർ കോഴ്സ് വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്ത് വരുന്ന സ്വയംപഠന സഹായികളിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഒന്നും രണ്ടും വർഷത്തെ സ്വയംപഠന സഹായികളുടെ വിൽപ്പനയാണ് ഇപ്പോൾ ആരഭിച്ചിട്ടുള്ളത്.

ഹയർസെക്കൻഡറി കോഴ്സ് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം ഹയർസെക്കൻഡറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് സ്വയംപഠന സഹായികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തോടൊപ്പം സ്വയംപഠന സഹായികളും ഉൾപ്പെടുത്താമെന്ന് സ്കോൾ-കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button