KeralaNews

നെയ്യാര്‍ ഡാമില്‍ ഗായകന്‍ മരിച്ചനിലയില്‍

വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു

 തിരുവനന്തപുരം: ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനുമായ കാട്ടാക്കട പ്രേംകുമാർ മരിച്ച നിലയിൽ. നെയ്യാര്‍ ഡാമിലാണ് അറുപത്തിരണ്ടുകാരനായ പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം: 20 പേര്‍ വെന്തുമരിച്ചു

വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാമില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപര്‍ണ, വീണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button