Latest NewsNewsIndia

മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം: 20 പേര്‍ വെന്തുമരിച്ചു

അറുപതോളം പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം. ഡല്‍ഹി മുണ്ട്കാ മെട്രോസ്‌റ്റേഷന് സമീപം മൂന്ന് നിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ വെന്തുമരിച്ചു. അറുപതോളം പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിൽ വ്യാപിച്ച തീ പൂര്‍ണമായി നിയന്ത്രിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

read also: കേരളത്തിന് നേരിയ ആശ്വാസം, 5000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button