KeralaLatest NewsNews

വിദേശത്തേക്ക് കടക്കാൻ സാധ്യത: മെഹ്‌നുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

കോഴിക്കോട്: റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നല്‍കിയിട്ടും മെഹനാസ് എത്താത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ, മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസർഗോഡ് പോയെങ്കിലും മെഹ്നാസിനെ കാണാത്തതിനെത്തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു.

Read Also: നിങ്ങളുടെ ഫോണ്‍ നഷ്ടമായോ? എങ്കിൽ പേടിക്കണ്ട നമുക്ക് വീണ്ടെടുക്കാം…

എന്നാൽ, പെരുന്നാളിന് ശേഷം മെഹനാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. പിന്നാലെയാണ് ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇത് ലഭിക്കുന്ന മുറയ്ക്ക് കേസില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button