Latest NewsInternational

നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ് : വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ

മോസ്കോ: ഫിൻലാൻഡിലെ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ. ഫിൻലാൻഡ് നാറ്റോയിൽ ചേരുന്നമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് റഷ്യ ഈ തീരുമാനമെടുത്തിരിക്കുന്നത്.

നോർഡിക് രാഷ്ട്രമായ ഫിൻലാൻഡിനുള്ള വൈദ്യുതി വിതരണം നടത്തുന്നത് റഷ്യൻ ഭരണകൂടത്തിന്റെ അനുബന്ധ സ്ഥാപനമായ ആർ.എ.ഒ നോർഡിക് ആണ്. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയാണ് ഇവർ ഉപയോഗിക്കുന്നത്.

മെയ് മാസത്തിൽ വിതരണം ചെയ്ത വൈദ്യുതിയുടെ പണം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ആർ.എ.ഒ നോർഡിക് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഫിൻലാൻഡ് നാറ്റോയിൽ ചേരുന്നത് തടയാൻ സൈനിക-സാങ്കേതിക-മറ്റ് സർവ്വവിധ മാർഗവും പ്രയോഗിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ, ഇത് ഭരണകൂടമെടുത്ത ഒരു തീരുമാനമാണെന്ന് പകൽ പോലെ വ്യക്തമാണ്.

 

ഫിൻലാൻഡിന്റെ നാറ്റോ പ്രവേശനം അപകടമായാണ് കാണുന്നതെന്ന് റഷ്യ തുറന്നു പ്രഖ്യാപിച്ചിരുന്നു. ഫിൻലാൻഡുമായി റഷ്യ ഏതാണ്ട് 1,300 കിലോമീറ്റർ നീളമുള്ള കര അതിർത്തി പങ്കിടുന്നുവെന്നത് ഇതിന് പ്രധാന കാരണമാണ്. അതിനാൽ തന്നെ, പ്രശ്നങ്ങൾ ഗുരുതരമാവാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button