KeralaLatest NewsNews

പാറശാലയിൽ ഗുണ്ടാ ആക്രമണം: ഓട്ടോ തല്ലിത്തകർത്തു

 

 

തിരുവനന്തപുരം: പാറശാലയിൽ, ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിൽ ഒരു സംഘം അക്രമികള്‍ ഓട്ടോ തല്ലിത്തകർത്തു.
കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. കൊറ്റാമം സ്വദേശികളായ അജയൻ, മനു എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സന്തോഷ് എന്ന വ്യക്തിയുടെ ഓട്ടോയാണ് തല്ലിത്തകർത്തത്. പ്രതികൾ ഇരുവരും സന്തോഷിന്റെ ഓട്ടോയിൽ അല്പദൂരം സഞ്ചരിച്ചിരുന്നു. തുടർന്ന്, സന്തോഷ് 30 രൂപ ഓട്ടോ കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. പിന്നീട്, മറ്റൊരു സംഘം ആളുകളുമായി അജയനും മനുവും എത്തുകയും ഓട്ടോ അടിച്ച് തകര്‍ക്കുകയും ചെയ്തു.

സംഭവം കണ്ടവർ പാറശാല പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി അജയനേയും മനുവിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button