KeralaLatest NewsNews

കോ-വാക്‌സിന്‍ സ്വീകരിച്ചു: ജര്‍മ്മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്

മേയ് പത്തിന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് വഴി ജര്‍മ്മനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടിറക്കിവിട്ടു.

തൃശൂര്‍: കോ-വാക്‌സിന്‍ സ്വീകരിച്ചതിന്റെ പേരില്‍ ജര്‍മ്മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്. പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മാളവിക മേനോനാണ് (25) ദുരനുഭവം. കോവിഡ് പ്രതിരോധത്തിനായി കോ-വാക്‌സിന്‍ ആണ് സ്വീകരിച്ചതെന്നും ഇത് ജര്‍മ്മനി അനുവദിക്കില്ലെന്നുമുള്ള കാരണം കാണിച്ചാണ് യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ചത്.

മേയ് പത്തിന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് വഴി ജര്‍മ്മനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടിറക്കിവിട്ടു. ആവശ്യസന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോ-വാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുള്ള ജര്‍മ്മനിയുടെ സര്‍ട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും കാര്യമുണ്ടായില്ല.

Read Also: ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് 5 രാജ്യങ്ങൾ

കോ-വാക്‌സിന്‍ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എം.ബ.സി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു. എന്നാല്‍, ഖത്തര്‍ എയര്‍വേസ് പരിഗണിക്കാന്‍ തയ്യാറായില്ല. ലഗേജുകള്‍ ജര്‍മ്മനിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button