KollamLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ

പത്തനാപുരം മാലൂർ കോളജ് തീർത്ഥത്തിൽ രഞ്ജിത്താണ് പൊലീസ് പിടിയിലായത്

കുന്നിക്കോട്: മദ്യപിച്ച് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം മാലൂർ കോളജ് തീർത്ഥത്തിൽ രഞ്ജിത്താണ് പൊലീസ് പിടിയിലായത്.

പട്ടാഴി സ്വദേശിയായ അനിൽകുമാറിനെ രഞ്ജിത്ത് ദേഹോപദ്രവം ചെയ്യുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്ന്, അന്വേഷിക്കാനെത്തിയ പൊലീസുകാരെ അസഭ്യം പറയുകയും എസ്.ഐയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Read Also : ഗ്യാൻവാപി മസ്ജിദിൽ വൻ പോലീസ് വിന്യാസം : വീഡിയോ സർവ്വേ ഉടൻ ആരംഭിക്കും

കുന്നിക്കോട് എസ്.ഐ സലാവുദീ‍ന്റെ പരാതിയിലാണ് അറസ്റ്റ്. കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ മുബാറക്കി‍ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button