Latest NewsKeralaNews

ജംഷാദിന്റെ മരണത്തില്‍ ദുരൂഹത, ട്രെയിന്‍ തട്ടി മരിച്ചതല്ലെന്ന് ബന്ധുക്കള്‍

മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞ് രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നു, പിന്നെ വിളിച്ചത് സുഹൃത്തുക്കളെ കാണാനില്ലെന്ന് പറഞ്ഞ്

കോഴിക്കോട്: കൂരാചുണ്ട് സ്വദേശിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ്, ജംഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.

Read Also: ‘യോഗമല്ല യാഗമാണ് അവർക്ക് പരിഹാര മാർഗം, കോൺഗ്രസ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണ്’

എന്നാല്‍, ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലഹരി മാഫിയയുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ കൂടി ജംഷാദിനൊപ്പമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് മകന്റെ മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, കൂരാചുണ്ട് പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കി.

‘ഒരു മാസം മുന്‍പ് ഒമാനില്‍ നിന്നെത്തിയ ജംഷാദ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ണാടകയിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞ് രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഒരുതവണ കൂടി വിളിച്ച ജംഷാദ് കൂട്ടുകാരെ കാണാതായെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞു. ഇതിനുശേഷം ജംഷാദ് വീട്ടിലേക്ക് വിളിച്ചിട്ടില്ല’, പിതാവ് മുഹമ്മദ് പറയുന്നു.

സുഹൃത്താണ് ജംഷാദിന് അപകടം പറ്റിയ വിവരം വീട്ടുകാരെ അറിയിച്ചത്. ഇതുപ്രകാരം മാണ്ഡ്യയിലെത്തിയ മുഹമ്മദിനോട്, ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. കാറില്‍ ഉറങ്ങി എഴുന്നേറ്റതിന് ശേഷം ജംഷാദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button