KeralaNattuvarthaLatest NewsNews

വികസനത്തോടൊപ്പം നില്‍ക്കുക എന്നതാണ് സൗഭാഗ്യം, അവിടെ മരണത്തെ വലിച്ചിഴയ്ക്കുന്നത് ഹീനം: എം സ്വരാജ്

തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രതിപക്ഷ നേതാവിന് പറയാം, മുഖ്യമന്ത്രിയ്ക്ക് പാടില്ല എന്നത് യുഡിഎഫ് പാപ്പരത്തത്തിന്റെ തെളിവാണെന്ന് എം സ്വരാജ് വിമർശിച്ചു.

Also Read:കൊച്ചിയില്‍ വൻ ചന്ദനവേട്ട : 100 കിലോ ചന്ദനത്തടിയുമായി എട്ടു പേര്‍ അറസ്റ്റില്‍

‘കെ സുധാകരന്‍ എസ്ഡിപിഐ യുമായി എന്താണ് ചര്‍ച്ച ചെയ്തതെന്ന് കേരളത്തോട് പറയണം. വോട്ട് കച്ചവടം മാത്രമാണോ അതോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്ന് വ്യക്തമാക്കണം’, സ്വരാജ് വ്യക്തമാക്കി.

‘തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിനെ മരണവുമായി ബന്ധിപ്പിക്കുകയാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവിന് പറയാം മുഖ്യമന്ത്രിയ്ക്ക് പാടില്ല എന്നത് യുഡിഎഫ് പാപ്പരത്തത്തിന്റെ തെളിവാണ്. വികസനത്തോടൊപ്പം നില്‍ക്കുക എന്നതാണ് സൗഭാഗ്യം. അവിടെ മരണത്തെ വലിച്ചിഴയ്ക്കുന്നത് ഹീനമാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button