Latest NewsUAENewsInternationalGulf

ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി പാകിസ്ഥാൻ പ്രധാനമന്ത്രി

യുഎഇ സന്ദർശിക്കാനൊരുങ്ങി പാകിസ്ഥാൻ പ്രധാനമന്ത്രി

അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ശൈഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി അദ്ദേഹം ഇന്ന് യുഎഇയിൽ എത്തും.

Read Also: എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ അറസ്റ്റിൽ

യുഎഇയിലെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎഇ സന്ദർശിക്കും. ഞായറാഴ്ച്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് യുഎഇയിലേക്ക് യാത്രതിരിക്കുന്നത്. ഖലീഫയുടെ വിയോഗത്തിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.

യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുടുംബത്തിലെ മറ്റുള്ളവർക്കും പിന്തുണ അറിയിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. യുഎഇയുമായി വളരെ അടുത്ത ബന്ധമാണ് ഫ്രാൻസ് പുലർത്തുന്നത്. കഴിഞ്ഞ ദിവസമാണ് ശൈഖ് ഖലീഫ അന്തരിച്ചത്.

Read Also: സംസ്ഥാനത്ത് കാലവര്‍ഷം വരുന്നതിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button