Latest NewsUAENewsInternationalGulf

യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു

ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

Read Also: ‘സ്ത്രീകൾ മറയ്ക്ക് അപ്പുറത്ത് ഇരിക്കണം’: പെൺവിലക്കിനെ ന്യായീകരിച്ച് വീണ്ടും കുഴിയിൽ വീണ് സമസ്ത

2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ശൈഖ് മുഹമ്മദ് അബുദാബിയുടെ 17-ാമത് ഭരണാധികാരി കൂടിയാണ്. 2005 ജനുവരി മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവ പ്രവർത്തനം നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖല മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും യുഎഇ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കാലവര്‍ഷം വരുന്നതിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button