ErnakulamKeralaNattuvarthaLatest NewsNews

‘മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും’

കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. എന്നാൽ, ചിത്രത്തിനെതിരെ ചില കോണുകളിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരികയാണ് ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച, നടൻ അപ്പുണ്ണി ശശി. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക്, പുഴു കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകുമെന്ന് അപ്പുണ്ണി ശശി പറയുന്നു.

അപ്പുണ്ണി ശശിയുടെ വാക്കുകൾ ഇങ്ങനെ;

‘പുഴു ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.’

shortlink

Related Articles

Post Your Comments


Back to top button