KeralaLatest NewsIndia

‘രാജ്യം ചർച്ച ചെയ്യുന്നത് ഡൽഹി മോഡൽ’: കേരളത്തിൽ മുന്നണി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാളും സാബു ജേക്കബും

തിരുവനന്തപുരം: കേരളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 പാര്‍ട്ടിയും. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന മുന്നണി രൂപീകരിച്ചതായി സാബു ജേക്കബും ആം ആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ചേര്‍ന്ന് പ്രഖ്യാപിച്ചു.

ഡല്‍ഹിയിലും പഞ്ചാബിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയില്‍ പറഞ്ഞു.  താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും, ഡല്‍ഹിയില്‍ പവര്‍ കട്ടില്ലെന്നും, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കലായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പഞ്ചാബ്, ഡല്‍ഹി വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ പ്രസംഗം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button