Latest NewsIndiaNews

‘ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല’: പ്രതികരിച്ച് ഇന്ത്യ

ഹെെ കമ്മീഷനിൽ ജോലിയെടുക്കുന്നവരിൽ ഭൂരിഭാ​ഗവും ശ്രീലങ്കയിൽ നിന്നുള്ള പ്രാദേശികരാണെന്നും അവർക്ക് ഓഫീസിൽ എത്തുന്നതിൽ വന്ന ബുദ്ധിമുട്ടാണ് ഈ കാലതാമസത്തിന് കാരണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ല എന്ന വാർത്തയിൽ പ്രതികരിച്ച് ഇന്ത്യൻ ഹെെ കമ്മീഷൻ. ഇന്ത്യൻ കോൺസുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹെെ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണമെന്നും എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിസ വിങ് സ്റ്റാഫുകളുടെ അപര്യാപ്തതകൊണ്ട് പ്രവർത്തനങ്ങളിൽ വീഴ്ച്ച സംഭവിച്ചതായും ഇന്ത്യൻ ഹെെ കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ഹെെ കമ്മീഷനിൽ ജോലിയെടുക്കുന്നവരിൽ ഭൂരിഭാ​ഗവും ശ്രീലങ്കയിൽ നിന്നുള്ള പ്രാദേശികരാണെന്നും അവർക്ക് ഓഫീസിൽ എത്തുന്നതിൽ വന്ന ബുദ്ധിമുട്ടാണ് ഈ കാലതാമസത്തിന് കാരണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന

പ്രവർത്തനം പഴയ നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവരികയാണെന്നും ശ്രീലങ്കക്കാരുടെ ഇന്ത്യയിലോട്ടുള്ള യാത്രയിൽ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം, പുതുതായി പ്രധാനമന്ത്രി പദത്തിലെത്തിയ റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയിലെ ജനങ്ങളുടെ ക്ഷേമത്തിനും, ജനാധിപത്യ പ്രക്രിയകളിലൂടെയുള്ള സാമ്പത്തിക വീണ്ടെടുക്കലിനും ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ചിരുന്നതായി ശ്രീലങ്കയിലുളള ഇന്ത്യൻ സ്ഥാനപതി ​ഗോപാൽ ബാ​ഗ്ലയ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button