AustraliaCricketLatest NewsInternational

ആൻഡ്രു സൈമണ്ട്സിന്റെ വിയോഗം : ഹൃദയം തകർന്ന് ലോകമെമ്പാടുമുള്ള ആരാധകർ

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സൈമണ്ട്സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഹൃദയം തകർന്ന് ആരാധകർ. 46 വയസുകാരനായിരുന്ന സൈമണ്ട്സ്, ക്വീൻസ്ലാൻഡിൽ വച്ചു നടന്ന കാറപകടത്തിലാണ് മരണമടഞ്ഞത്.

26 ടെസ്റ്റുകൾ അദ്ദേഹം ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയ ലോകകപ്പ് നേടിയ കളികളിൽ മിക്കതിലും സാന്നിധ്യവും ഉണ്ടായിരുന്നു. ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുണ്ടായിരുന്ന സൈമണ്ട്സിന്റെ മരണം, കനത്ത ഞെട്ടലാണ് സൃഷ്ടിച്ചത്. ഓഫ്സ്പിൻ, മീഡിയം പേസ് ബൗളിങ്ങിൽ തിളങ്ങിയിരുന്ന ആൻഡ്രു മികച്ചൊരു ഓൾറൗണ്ടർ കൂടിയായിരുന്നു. 1999 മുതൽ 2007 വരെയുള്ള ഓസ്ട്രേലിയയുടെ പ്രതാപകാലത്ത്, ടീമിന്റെ കുന്തമുനയായിരുന്നു ആൻഡ്രു സൈമണ്ട്സ്.


ടൗൺസ്വില്ലിയ്ക്ക് 50 കിലോമീറ്റർ ദൂരെ, ഹെർവി റേഞ്ചിലാണ് അപകടം സംഭവിച്ചത്. സൈമണ്ട്സ് ഓടിച്ചിരുന്ന കാർ റോഡിൽ നിന്നും തെന്നിമാറി, കീഴ്മേൽ മറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്ചയായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button