KeralaLatest News

ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതോടെ പക കൂടി:  കൂടുതൽ വിവരങ്ങൾ പുറത്ത് 

മലപ്പുറം: ഒറ്റമൂലി വൈദ്യനെ തട്ടിക്കൊണ്ടു വന്നു ഒരുവർഷം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിനെതിരെ കൂടുതൽ ആരോപണവുമായി മുൻപ് ഗൾഫിൽ കൊല്ലപ്പെട്ട ഹാരിസിന്റെ കുടുംബം. ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു.

കൂടാതെ, ഗള്‍ഫില്‍ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടർന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭാര്യ നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു.

പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിന്‍. ആയാളെ പേടിച്ചിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് ഹാരിസിന്റെ കുടുംബം വ്യക്തമാക്കി. 2020 മാര്‍ച്ചിലാണ് ഹാരിസിനെ അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസിലെ കൂട്ടുപ്രതികള്‍ നല്‍കിയ പെന്‍ഡ്രൈവില്‍ ഹാരിസിനെ വകവരുത്താനായി തയ്യാറാക്കിയ പദ്ധതിയുടെ ബ്ലൂപ്രിന്റുകളും ഉണ്ടായിരുന്നു. ഇതോടെ, ഈ കേസും റീ ഓപ്പൺ ചെയ്യുകയാണ് പോലീസ്. ഇതിനായി ഗൾഫിലേക്ക് പോകാനൊരുങ്ങുകയാണ് പോലീസ് സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button