ThiruvananthapuramKeralaNattuvarthaLatest NewsNews

‘ലെവല്‍ ക്രോസുകളില്ലാത്ത കേരളം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നം: 9 മേൽപ്പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു: റിയാസ്

തിരുവനന്തപുരം: ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് 9 മേൽപ്പാലങ്ങളുടെ നിര്‍മ്മാണം ഒരുമിച്ച് പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നുവെന്നും 72 റെയില്‍വെ മേൽപ്പാലങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

‘കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പ്പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മ്മിക്കുന്നത്. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പ്പാലങ്ങളാണ് നിര്‍മ്മിക്കുന്നത്,’ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

കുന്നംകുളം മാപ്പുണ്ടോയെന്ന പോസ്റ്റ് മുക്കി ശ്രീനിജിന്‍: തൃക്കാക്കരയുടെ മാപ്പു തരാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബ്

ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 6 മേല്‍പാലങ്ങളാണുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പുരോഗതിയാണ്, ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍, റെയില്‍വെയുടെ അംഗീകാരം ലഭ്യമാക്കല്‍, അലൈന്‍മെന്റ് നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button