KeralaLatest NewsNews

ഷൈബിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ : ബിസിനസ് പങ്കാളിയെ കൊലപ്പടുത്തി ആത്മഹത്യയാക്കി മാറ്റിയത് ഷൈബിന്റെ കുബുദ്ധി

ഷൈബിന് സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യ ബന്ധം, ഹാരിസിനെ കൊലപ്പെടുത്തിയത് അബുദാബിയിലെ ഫ്‌ളാറ്റില്‍ വെച്ച്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ ഒറ്റമൂലി രഹസ്യത്തിനായി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഇയാളുടെ മുന്‍ പങ്കാളി ഹാരിസിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാളുടെ ഭാര്യയുമായി ഷൈബിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read Also: ചക്രവാത ചുഴി, കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം അതിതീവ്ര മഴ

ഹാരിസിന്റെ മാതാവ് ഇപ്പോള്‍ മകന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി രംഗത്ത് വരികയും ചെയ്തു. ഷൈബിനാണ് കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ്യവസായിയുമായിരുന്നു ഹാരിസ്. ഇയാളെ ഷൈബിന്‍ കൊലപ്പെടുത്തിയെന്നാണ് മാതാവായ സൈറാബി ആരോപിച്ചിരിക്കുന്നത്. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹാരിസും ഷൈബിനും ബിസിനസ് പങ്കാളികളും സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍, ഷൈബിന്‍ തന്റെ ഭാര്യ നസ്ലീനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നത് ഹാരിസ് അറിഞ്ഞിരുന്നു. ഈ ബന്ധം ഹാരിസ് പിടികൂടിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഹാരിസിനെതിരെ, ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും സൈറാബി പറയുന്നു. നസ്ലീനയ്ക്കും ഷൈബിനും മകന്‍ ജീവിച്ചിരിക്കുന്നത് തടസ്സമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. 2020 മാര്‍ച്ചിലായിരുന്നു ഹാരിസിനെ, അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹാരിസും ഷൈബിനും ഭാര്യമാര്‍ക്കൊപ്പം ആദ്യം ഒരേ ഫ്ളാറ്റിലായിരുന്നു താമസിച്ചത്. ഇതിനിടെയാണ്, ഹാരിസിന്റെ ഭാര്യയുമായി ഷൈബിന്‍ അടുപ്പത്തിലായത്. ഇതിനിടെ,
ഹാരിസിനെ കൊല്ലാന്‍ പല തവണയാണ് ഷൈബിന്‍ ക്വട്ടേഷന്‍ കൊടുത്തത്. 40 ലക്ഷം രൂപ ഒരു ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ പണം വാങ്ങി മുങ്ങുകയായിരുന്നു.

ഹാരിസിനെയും ഒരു സ്ത്രീയെയുമാണ് ഷൈബിനും സംഘവും കൊലപ്പെടുത്തിയത്. ആദ്യം ഈ സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട്, ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം, ഷൈബിനും സംഘവും ഹാരിസിനെ ബാത്ത് ടബ്ബില്‍ ഇടുകയായിരുന്നു. ഹാരിസ് ഈ സ്ത്രീയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്ലാന്‍. ഒരു സ്ഥലത്തും ഹാരിസിന്റെ വിരല്‍ അടയാളമല്ലാതെ മറ്റൊന്നും പോലീസിന് കണ്ടെത്താനും സാധിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button