KeralaLatest NewsUAE

പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പ്രതികൾക്ക് കോഴിക്കോട് സ്വദേശിയുടെ മരണത്തിലും പങ്ക്, അന്വേഷണം ആരംഭിച്ചു

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ ദുബായിൽ കൊല്ലപ്പെട്ട കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്റെ മരണത്തിൽ പങ്കാളികളാണെന്ന മൊഴിയിൽ പോലീസ് അന്വേഷണം തുടങ്ങി. ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം ഹാരിസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.

ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മലയമ്മ സ്വദേശി ഹാരിസിന്റേയും മാനേജരായ യുവതിയുടെയും മരണത്തിൽ ഇവർക്ക് പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇവർ പലതും സമ്മതിച്ചിട്ടുണ്ടെങ്കിലും തെളിവുകൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, ഗൾഫിൽ നടന്ന മരണങ്ങൾ പുനരന്വേഷണം നടത്താതെ കൊലപാതകം സ്ഥിരീകരിക്കാൻ സാധിക്കുകയും ഇല്ല.

ഹാരിസിന്റെ അമ്മയും സഹോദരിയും ഇതുസംബന്ധിച്ച് നിലമ്പൂർ പോലീസിന് മൊഴി നൽകി. ചന്തക്കുന്ന് സ്വദേശികളായ കുത്രാടന്‍ അജ്മല്‍, പൂളകുളങ്ങര ഷബീബ് റഹ്മാന്‍, വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് ഷാബ ഷരീഫിനെ മൈസൂരിൽ നിന്നും കൊണ്ടു വന്നത്. ഒളിവിൽ ആയിരുന്ന ഇവരെ ഈ കുറ്റത്തിനാണ് പിടികൂടിയത്. ഷൈബിൻ അഷ്റഫിന്റെ വിശ്വസ്ത അനുയായികളായ ഇവർ ഗൾഫിൽ നടന്ന കൊലക്കേസുകളിൽ കൂടി പങ്കാളിയായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button