KeralaLatest NewsNews

പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്, പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും

ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനം.
മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ബന്ധുവടക്കം അഞ്ചുപേര്‍ക്കായാണു തെരച്ചില്‍ തുടരുന്നത്. ക്രൂരപീഡനത്തിനിടെ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരക്കുറ്റി കണ്ടെത്തിയത്.

Read Also: ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ഷൈബിന്‍ അഷ്റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ നിലമ്പൂര്‍ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്റെ വീട്ടില്‍ വെള്ളിയാഴ്ചയും, നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനു സമീപമുള്ള ഷമീമിന്റെ വീട്ടില്‍ ശനിയാഴ്ചയും പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇരുവരും ഒളിവിലാണ്.

മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശേഷിക്കുന്ന അഞ്ചു പ്രതികള്‍ക്കായാണ് അന്വേഷണം.

മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലിയുടെ ചേരുവ കൈക്കലാക്കാനായാണ് മൈസൂരു സ്വദേശിയായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നു ഒരു വര്‍ഷത്തിലേറെ ഷൈബിന്റെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. രഹസ്യം വെളിപ്പെടുത്താതിരുന്ന ഇയാള്‍, പീഡനത്തിനിടെ മരിക്കുകയായിരുന്നു. മൃതദേഹം വെട്ടി നുറുക്കി ചാലിയാര്‍ പുഴയിലേയ്ക്കാണ് എറിഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button