Latest NewsNewsIndiaBusiness

മോട്ടോ ജി 60: വില ഇങ്ങനെ

6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി 60 ഇന്നുതന്നെ സ്വന്തമാക്കാം. മെയ് 18 വരെയാണ് ഫ്ലിപ്കാർട്ടിൽ ഓഫർ തുകയ്ക്ക് ലഭ്യമാക്കുന്നത്. സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്. 120 Hz ഹൈ റീഫ്രഷ് റേറ്റ് കാഴ്ച വയ്ക്കുന്നുണ്ട്. കൂടാതെ, ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732G പ്രൊസസ്സർ ഉള്ള ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

6 ജിബി റാം, 128 ജിബി സ്റ്റോറേജുളള ഈ സ്മാർട്ട്ഫോണിന് എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ഉള്ള ട്രിപ്പിൾ ക്യാമറകളാണ് ഉള്ളത്. കൂടാതെ, 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. 17,999 രൂപയാണ് യഥാർത്ഥ വിലയെങ്കിലും ഓഫർ മുഖാന്തരം 14,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button