KeralaLatest NewsNews

42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

തിരുവനനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ ഇന്ന് തുടങ്ങി. രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ ആറ്‌ വരെയാണ്‌ പോളിങ്. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം lsgelection.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണർ എ ഷാജഹാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

42 തദ്ദേശ വാർഡുകളിലേക്കായി 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 79 പേർ സ്ത്രീകളാണ്. ആകെ 94 പോളിങ്‌ ബൂത്ത്‌ സജ്ജീകരിച്ചിട്ടുണ്ട്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ്. 36,490 പുരുഷൻമാരും 41,144 സ്ത്രീകളും ഉൾപ്പെടെ ആകെ 77,634 വോട്ടർമാരാണുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button