Latest NewsIndia

യുക്രൈനിൽ നിന്നെത്തിയവർക്ക് മെഡിക്കൽ സീറ്റ്: രാഷ്ട്രീയം വേണ്ട, ചട്ടം അനുവദിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് പഠനം പൂർത്തിയാക്കാനാവാതെ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മെഡിക്കല്‍ സീറ്റ് നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രം പറഞ്ഞത്. കുട്ടികളുടെ വൈകാരികമായ ഇത്തരം കാര്യങ്ങൾ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് പരീക്ഷയും മറ്റ് യോഗ്യതാ പരീക്ഷയും എഴുതിയ ലക്ഷക്കണക്കിന് കുട്ടികൾ ഇപ്പോഴും മെഡിക്കൽ സീറ്റ് കിട്ടാതിരിക്കുമ്പോൾ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രം പറഞ്ഞു.

എന്നാൽ, ബംഗാളും കേന്ദ്രവും തമ്മിൽ പുതിയ ഒരു രാഷ്ട്രീയ പോരിനുള്ള വഴിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കോഴ്സ് പകുതിക്കു വെച്ച് മുടങ്ങിയവർക്ക് നിലവിൽ, ഇന്ത്യയിൽ തുടർന്ന് പഠിക്കാൻ ചട്ടം അനുവദിക്കുന്നില്ല. ദേശീയ മെഡിക്കൽ കമ്മീഷൻ ആണ് ഇത് വ്യക്തമാക്കിയത്.

യുക്രൈനിലെ സ്ഥിതി നിയന്ത്രണ വിധേയമായ ശേഷം സർക്കാർ മുൻകൈ എടുത്ത് കുട്ടികളുടെ തുടർ ഭരണത്തിന് വഴി ഒരുക്കുമെന്നും കേന്ദ്രം പറഞ്ഞു. ചൈനയുടെ കാര്യത്തിലും ഇതേ സമാന അനുഭവം ഉണ്ടായിരുന്നു. എങ്കിലും പിന്നീട് കോവിഡ് പ്രതിസന്ധി മാറിയ ശേഷം കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ചൈനയിൽ വിദ്യാർത്ഥികളെ വീണ്ടും പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button