KeralaLatest NewsNews

മോഷണ ശ്രമത്തിനിടയിൽ കിണറിൽ വീണു: കള്ളനെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

കിണറിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്.

മാതമംഗലം: മോഷണ ശ്രമത്തിനിടയിൽ കിണറിൽ വീണ കള്ളനെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. കണ്ണൂര്‍ മാതമംഗലം തുമ്പത്തടത്തിലെ അദ്ധ്യാപകരായ പവിത്രന്‍, രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. കിണറിന്‍റെ ആള്‍മറ വഴി സൺഷേഡ് വഴി വീട്ടിന് ഉള്ളിലേക്ക് ടെറസ് വഴി കയറാനുള്ള ശ്രമത്തില്‍ കാലുതെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

തളിപ്പറമ്പ് മുയ്യം സ്വദേശിയായ എ.പി ഷെമീര്‍ (35) ആണ് പോലീസ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതിന് മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മോഷണക്കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്.

Read Also: ഒന്നര വർഷത്തിനകത്ത് അഞ്ചാമത്തെ മരണം: ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് വിടി ബൽറാം

കിണറിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്. പിന്നീട്, ഇയാളെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍. ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പെരിങ്ങോം പോലീസും ചേർന്നാണ് പ്രതിയെ കരയ്ക്ക് എത്തിച്ചത്. പിന്നീട്, ഇയാളെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button