KeralaLatest NewsNews

കാണാതായ ജിഎസ്ടി ഓഫീസറെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി

ദുരൂഹ സാഹചര്യത്തില്‍ കാണാതായ സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം ജിഎസ്ടി ഓഫീസര്‍ അജി കുമാറിനെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്

എറണാകുളം: എറണാകുളത്തു നിന്നും കാണാതായ ജിഎസ്ടി ഓഫീസറെ ഒടുവില്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തൂത്തുക്കുടിയില്‍ നിന്നാണ് അജി കുമാറിനെ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് അജി കുമാര്‍. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടത്തിയത്.

Read Also:രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില ഉയരുന്നു

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പട്ടികജാതി കമ്മീഷന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്, പോലീസ് അന്വേഷണം ശക്തമാക്കിയത്.

കളമശേരി സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് വിഭാഗം ജിഎസ്ടി ഓഫീസറാണ് അജികുമാര്‍. കഴിഞ്ഞ 30 മുതലാണ് അജി കുമാറിനെ കാണാതായത്. മൂന്ന് മാസം മുന്‍പാണ് പുനലൂരിലെ ഓഫീസില്‍ നിന്ന് അജി കുമാര്‍ കാക്കനാട് ഓഫീസിലേക്ക് സ്ഥലം മാറിയെത്തിയത്. അവധിക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനായി എറണാകുളത്തേക്ക് തിരിച്ച അജി കുമാറിനെ പിന്നീട് കാണാതാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button