Latest NewsNewsIndia

ആകാശത്ത് നിന്ന് ഗോളാകൃതിയിലുള്ള ലോഹരൂപങ്ങള്‍ ഭൂമിയിലേയ്ക്ക് പതിച്ചു

ആകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് പതിച്ചത് ലോഹ പന്തുകള്‍, ജനങ്ങള്‍ ഭീതിയില്‍

അഹമ്മദാബാദ്: ആകാശത്ത് നിന്നും അജ്ഞാത വസ്തുക്കള്‍ ഭൂമിയിലേയ്ക്ക് പതിച്ചു. ഗുജറാത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമാണ് അജ്ഞാത വസ്തുക്കള്‍ ആകാശത്ത് നിന്നും ഭൂമിയിലേയ്ക്ക് പതിച്ചത്. 1.5 മീറ്റര്‍ വ്യാസം വരുന്ന ഗോളാകൃതിയിലുളള ലോഹരൂപമാണ് പതിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read Also: കീറിയ ജീൻസ് ധരിക്കുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഭാഗമല്ല; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളിലായിട്ടാണ് ഇവ ഭൂമിയിലേക്ക് വീണത്. ആനന്ദ് ജില്ലയിലെ ദഗ്ജിപുര, ഖാംഭോലാജ്, രാംപുര വില്ലേജുകളിലും അയല്‍ ജില്ലയായ ഖേഡയിലെ ഭൂമേല്‍ വില്ലേജിലുമാണ് ഈ ഗോളങ്ങള്‍ വീണത്. പരിഭ്രാന്തരായ ജനങ്ങള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

നാലിടങ്ങളില്‍ ഇത്തരം അജ്ഞാത വസ്തു വീണതായി ആനന്ദ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.ഡി ജഡേജ സ്ഥിരീകരിച്ചു. സംഭവത്തില്‍, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഗോളങ്ങള്‍ ഇപ്പോള്‍ ആനന്ദ് പോലീസിന്റെ കൈകളിലാണ്.

ബഹിരാകാശ പേടകങ്ങളിലെ സ്റ്റോറേജ് ടാങ്കിന്റെ ഭാഗങ്ങളോ, ചൈനീസ് റോക്കറ്റുകളുടെ അവശിഷ്ടങ്ങളോ ആകാമെന്ന് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button