Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഉയർന്ന കൊളസ്ട്രോളാകാം കാരണം

കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നത് കൊളസ്ട്രോളിന്റെ തോത് ഉയരുന്നതിന്റെ ലക്ഷണമാണ്

സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിലെ കൊഴുപ്പ് വർദ്ധിച്ചാൽ അവ രക്തക്കുഴലിൽ അടിയുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ ലക്ഷണങ്ങളുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.

കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നത് കൊളസ്ട്രോളിന്റെ തോത് ഉയരുന്നതിന്റെ ലക്ഷണമാണ്. കൊളസ്ട്രോൾ രക്തധമനികളിലും നാഡീഞരമ്പുകളിലും അടിഞ്ഞു കൂടുന്നത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇതുവഴി, രക്തത്തിന് കൃത്യമായ ഓക്സിജൻ ലഭിക്കാതെ വരികയും കാലിലും പാദങ്ങളിലും മരവിപ്പ് അനുഭവപ്പെടുകയും ചെയ്യും.

Also Read: പൂച്ചയെ വിവാഹം ചെയ്ത് യുവതി: വിചിത്ര വിവാഹത്തിന്റെ കാരണമിതാണ്

കാലിലെ നഖങ്ങളിലെ നിറത്തിലുള്ള വ്യത്യാസം ഉയർന്ന കൊളസ്ട്രോളിനെ സൂചിപ്പിക്കുന്നു. മങ്ങിയ നഖങ്ങളോ, നഖങ്ങളിൽ ഇരുണ്ട വരകളോ പ്രത്യക്ഷപ്പെടുന്നത് കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാകാം. ശരീരത്തിൽ കൊളസ്ട്രോൾ അമിതമായി ഉയർന്നാലാണ് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button