KeralaLatest NewsNews

ജീവനക്കാരിയുടെ പരാതി: സഹകരണ ബാങ്ക് സെക്രട്ടറിയുടെ പേരിൽ കേസ്

തൃപ്രയാർ: ജീവനക്കാരിയുടെ പരാതിയിൽ, സഹകരണ ബാങ്ക് സെക്രട്ടറിയുടെ പേരിൽ കേസെടുത്തു. വലപ്പാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, വി.ആർ ബാബുവിന്റെ പേരിലാണ് കേസെടുത്തത്. വലപ്പാട് പോലീസാണ് ഇയാൾക്കെതിരേ കേസെടുത്തത്. സ്ത്രീത്വത്തെ അ‌പമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് പരാതി നൽകിയത്.

പ്രതിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും സംഭവത്തിൽ അ‌ന്വേഷണം നടക്കുകയാണെന്നും എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് പറഞ്ഞു.

അ‌തേസമയം, വലപ്പാട് സർവീസ് സഹകരണ ബാങ്കിലെ അ‌ഴിമതികൾ വിജിലൻസ് അ‌ന്വേഷിക്കുക, അ‌ഴിമതിക്ക് നേതൃത്വം നൽകുന്ന സെക്രട്ടറിയെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള വിശദീകര പൊതുയോഗം, ബുധനാഴ്ച്ച ​വൈകീട്ട് 5ന് വലപ്പാട് ചന്ത ​മൈതാനിയിൽ നടക്കും. യോഗത്തിന്റെ ഉദ്ഘാടനം പി.എൻ. പ്രോവിന്റ് നിർവഹിക്കും.

shortlink

Related Articles

Post Your Comments


Back to top button