Latest NewsNewsIndia

ബസുകൾ കൂട്ടിയിടിച്ച് അപകടം: സീറ്റിൽനിന്ന് തെറിച്ചുവീണ് ഡ്രൈവറും യാത്രക്കാരും, ദൃശ്യങ്ങൾ പുറത്ത്

മൂന്നു പേരുടെ നില ഗുരുതരമാണ്.

ചെന്നൈ: ബസ് അപകടത്തിൽപ്പെട്ടപ്പോൾ സീറ്റിൽനിന്ന് തെറിച്ചുവീണ് ഡ്രൈവറും യാത്രക്കാരും. അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ. ചൊവ്വാഴ്ച വൈകിട്ട്, തമിഴ്നാട്ടിലെ സേലത്തിനടുത്ത് വച്ച്, എടപ്പാടിയിൽനിന്നു വന്ന ബസും തിരുച്ചെങ്കോടുനിന്നു വന്ന മറ്റൊരും ബസുമാണ് അപകടത്തിൽപ്പെട്ടത്.

read also: ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തം: അറിയിപ്പുമായി കുവൈത്ത്

ഇടിയുടെ ആഘാതത്തിൽ ഡ്രൈവറും യാത്രക്കാരും സീറ്റിൽനിന്നു തെറിച്ചുപോകുന്നതും ബസ് നിന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽപ്പെട്ട ഒരു ബസിനുള്ളിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഈ അപകടത്തിൽ 30 പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. എതിർദിശയിൽ നിന്നും വന്ന ബസ് ലൈൻ തെറ്റിച്ചുവന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button