Latest NewsNewsInternationalKuwaitGulf

ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തം: അറിയിപ്പുമായി കുവൈത്ത്

തൊഴിലാളികൾക്ക് ശമ്പളം ഓരോ മാസവും ഏഴാം തീയതി നൽകണം

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്പോൺസറുടെ ഉത്തരവാദിത്തമാണെന്ന് കുവൈത്ത്. തൊഴിലാളിയുടെ ശമ്പളം, ആനുകൂല്യം എന്നിവ കുറയ്ക്കാൻ പാടില്ലെന്നും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. തൊഴിലാളികൾക്ക് ശമ്പളം ഓരോ മാസവും ഏഴാം തീയതി നൽകണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ഉപ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എൻഡിഎ ക്യാമ്പ്: എ എൻ രാധാകൃഷ്ണനായി വോട്ട് അഭ്യർത്ഥിച്ച് കുമ്മനം രാജശേഖരനും

11 മാസം ജോലി ചെയ്ത തൊഴിലാളികൾക്ക് ശമ്പളത്തോട് കൂടി 30 ദിവസത്തെ അവധി നൽകണം. ആഴ്ചയിൽ ഒരു ദിവസം അവധി നൽകേണ്ടതാണ്. ദിവസത്തെ ഓവർടൈം 2 മണിക്കൂറിൽ കൂടാൻ പാടില്ല, ഓവർ ടൈമിന് അര ദിവസത്തെ വേതനം നൽകണമെന്നും കുവൈത്ത് നിർദ്ദേശിച്ചു. തൊഴിലുടമയുടെ മരണം, ദമ്പതികളുടെ വിവാഹമോചനം, തൊഴിലുടമയുടെ ജോലി നഷ്ടപ്പെടൽ, ലൈംഗിക പീഡനം, മോശമായ പെരുമാറ്റം തുടങ്ങിയ സന്ദർഭങ്ങളിൽ ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ് മാറ്റാൻ അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button