Latest NewsNewsIndia

രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു: രാഹുലിനെതിരെ ഹാർദിക് പട്ടേൽ

സർക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിർക്കുന്നത് മാത്രമായി കോൺഗ്രസ് രാഷ്ട്രീയം

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുയർത്തി യുവനേതാവ് ഹാർദിക് പട്ടേൽ. രാഹുലിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നുവെന്ന് ഹാർദിക് കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഹാർദിക് രാഹുലിനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമുന്നയിച്ച് രംഗത്ത് വന്നത്.

മുതിർന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം, ഗുജറാത്തിലെത്തുന്ന നേതാക്കൾക്ക് ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹാർദിക് പറഞ്ഞു.

‘ഗോവ ഇനി മുതൽ ആത്മീയ സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമെന്നറിയപ്പെടും’ : മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങൾ കേൾക്കാൻ മുതിർന്ന നേതാക്കൾ താൽപര്യം കാണിച്ചില്ല. ഞാൻ അവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദർശിച്ച്, അവർക്ക് ചിക്കൻ സാൻവിച്ച് ഉറപ്പുവരുത്തുന്നതിലാണ് ഗുജറാത്തിലെ മുതിർന്ന നേതാക്കൻമാർക്ക് കൂടുതൽ താൽപര്യം. നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാൽ കോൺഗ്രസ് നേതൃത്വവും യാതൊരു താൽപര്യവും കാണിക്കുന്നില്ല’, ഹാർദിക് പട്ടേൽ പറഞ്ഞു

സംസ്ഥാനത്തെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ കോൺഗ്രസിന് ഒരു മാർഗരേഖ പോലുമില്ലെന്നും സർക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിർക്കുന്നത് മാത്രമായി മാറിയിരിക്കുകയാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും ഹാർദിക് ചൂണ്ടിക്കാട്ടി. തന്നെ സഹായിക്കാൻ ഡൽഹിയിൽ ഗോ‍ഡ്ഫാദർമാരില്ലെന്നും തനിക്ക് സ്വന്തം യോഗ്യതകൾ മുൻനിർത്തി പ്രവർത്തിക്കേണ്ടതായുണ്ടെന്നും ഹാർദിക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button