Latest NewsKeralaIndia

ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: കേരളത്തിൽ 30 ഒഴിവുകൾ

ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 44,900 രൂപയും മേഖലാകേന്ദ്രങ്ങളില്‍ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. മറ്റ് അലവന്‍സുകളും ലഭിക്കും.

ന്യൂഡൽഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ICAR) കീഴില്‍ ഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (IARI) അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സിലും രാജ്യത്തെ വിവിധ മേഖലാകേന്ദ്രങ്ങളിലുമായി 462 ഒഴിവുണ്ട്. ഇതിൽ 30 ഒഴിവുകൾ കേരളത്തിലാണ്.

വിവരങ്ങൾ കാണാം:

ആകെ ഒഴിവുകള്‍ :

ഹെഡ്ക്വാര്‍ട്ടേഴ്‌സ്: 71 (ജനറല്‍- 44, ഒബിസി-16, ഇഡബ്ല്യുഎസ്-3, എസ് സി-7, എസ് ടി -1, ഭിന്നശേഷിക്കാര്‍-3).

മേഖലാകേന്ദ്രങ്ങള്‍: 391 (ജനറല്‍-235, ഒബിസി-79, ഇഡബ്ല്യുഎസ്- 23, എസ് സി – 41, എസ് ടി -13, ഭിന്നശേഷിക്കാര്‍-5).

കേരളത്തിലെ ഒഴിവുകള്‍:

സിപിസിആർഐ കാസര്‍ഗോഡ് – 5 (ജനറല്‍-4, ഒബിസി-1),
സിടിസിആര്‍ഐ തിരുവനന്തപുരം- 3 (ജനറല്‍-2, ഒബിസി-1),
സിഐഎഫ്ടി കൊച്ചി- 6 (ജനറല്‍-5, എസ് ടി-1),
സി എം എഫ് ആര്‍ ഐ കൊച്ചി-16 (ജനറല്‍-9, ഒബിസി-2, എസ് സി- 2, എസ് ടി -1, ഇ ഡബ്ല്യു എസ് -2)

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം
ശമ്പളം: ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 44,900 രൂപയും മേഖലാകേന്ദ്രങ്ങളില്‍ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. മറ്റ് അലവന്‍സുകളും ലഭിക്കും.

പരീക്ഷ: തെരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയിന്‍ പരീക്ഷകളും സ്‌കില്‍ ടെസ്റ്റുമുണ്ടാവും. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് ജനറല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നിവയായിരിക്കും വിഷയങ്ങള്‍. തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കും.

പ്രായം: 2022 ജൂണ്‍ ഒന്നിന് 20-30 വയസ്സ്. സംവരണ തസ്തികകളിലെ ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ ബി സി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുലഭിക്കും.
ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ ബി സി വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവുലഭിക്കും. ഒരുകാരണവശാലും ഉയര്‍ന്ന പ്രായപരിധി 45 വയസ്സ് കവിയാന്‍ പാടില്ല.

രാജ്യത്താകെ 93 കേന്ദ്രങ്ങളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരവും എറണാകുളവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുകേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കാം. മെയിന്‍ പരീക്ഷ രാജ്യത്താകെ അഞ്ചുകേന്ദ്രങ്ങളിലായിരിക്കും. കൊല്‍ക്കത്ത, ഗുവാഹാട്ടി, പട്‌ന, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഇവയില്‍ രണ്ടെണ്ണം മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കാം.

പ്രിലിമിനറി പരീക്ഷ ജൂണ്‍ അവസാനത്തെയാഴ്ച നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. മെയിന്‍ പരീക്ഷയുടെ സിലബസുള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. സ്‌കില്‍ ടെസ്റ്റിന് കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രോസസിങ്, സ്‌പ്രെഡ് ഷീറ്റ്, ജനറേഷന്‍ ഓഫ് സ്ലൈഡ്‌സ്) പരിശോധിക്കും.

ഫീസ്: രജീസ്‌ട്രേഷന്‍ ഫീസ് 500 രൂപ, പരീക്ഷാഫീസ് -700 രൂപ (ആകെ 1200 രൂപ). വനിതകള്‍, എസ് ടി, എസ് ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iari.res.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളുനസരിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാനതീയതി: ജൂണ്‍ ഒന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button