Latest NewsNewsBeauty & StyleLife StyleHealth & Fitness

ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ചാൽ

 

 

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാ വെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം  തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസിൽ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂ (DV) വിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.
19 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ദിവസം 75 മി.ഗ്രാം വൈറ്റമിൻ സി യും പുരുഷന്മാർക്ക് 90 മി.ഗ്രാം വൈറ്റമിൻ സി യും ഒരു ദിവസം ആവശ്യമാണ്.
വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം ചർമ്മത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. മുഖക്കുരു വരാതെ തടയും. മുറിവുകൾ വേഗമുണങ്ങാൻ വൈറ്റമിൻ സി സഹായിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചർമ്മത്തിന് ഉണർവും തിളക്കവും നൽകും. ഇത് രക്തസമ്മർദം കുറയ്ക്കുന്നു. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദം കുറയ്ക്കും. രക്തസമ്മർദം വളരെ പെട്ടെന്ന് സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വൈറ്റമിൻ സി പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കോവിഡ്, ഫ്ലൂ തുടങ്ങിയ ശ്വസന രോഗങ്ങളിൽ നിന്ന് ഇത് സംരക്ഷണമേകും.
ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം, നെഞ്ചെരിച്ചിൽ, വയറിനു കനം തുടങ്ങിയവ മൂലം വിഷമിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമേകും. ചൂടു വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു ഒപ്പം ശരീരഭാരം കുറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button