KeralaLatest News

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: കെ. സുധാകരനെതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡിന്റ് കെ. സുധാകരനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെക്കുറിച്ചുളള പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കെ. സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.

മലബാറിലെ നാട്ടുശൈലിയാണ് താന്‍ പറഞ്ഞത്. എന്നാൽ, ഇതിന്റെ പേരില്‍ ഇടതുമുന്നണി നിയമനടപടിക്ക് പോയാല്‍ നേരിടുമെന്നും, പരാമര്‍ശത്തിന്റെ പേരില്‍ യുഡിഎഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button