Latest NewsNewsInternationalGulfQatar

ഫാസ്റ്റ് ട്രാക്ക് റോഡിലൂടെ വാഹനം പതുക്കെ ഓടിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഖത്തർ

ഫാസ്റ്റ് ട്രാക്ക് റോഡുകളിൽ വേഗത കുറച്ച് വാഹനം ഓടിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കും

ദോഹ: ഫാസ്റ്റ് ട്രാക്ക് റോഡിലൂടെ വാഹനം പതുക്കെ ഓടിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഫാസ്റ്റ് ട്രാക്ക് റോഡുകളിലൂടെ വാഹനം സാവധാനം ഓടിച്ചാൽ കുറഞ്ഞത് 500 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രധാന പാതകളിൽ ഇടതുവശത്തെ ലൈനുകളാണ് ഫാസ്റ്റ് ട്രാക്ക് റോഡുകൾ.

Read Also: ‘അംഗീകരിക്കാനാകില്ല’: നീന്തൽ കുളങ്ങളിൽ ‘ബുർക്കിനി’ ഉപയോഗിക്കുന്നത് തടയാൻ ഫ്രഞ്ച് സർക്കാർ, ഫണ്ടിം​ഗ് നിർത്തും

ഫാസ്റ്റ് ട്രാക്ക് റോഡുകളിലൂടെ അനുവദനീയ പരിധിയിൽ കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുന്നത് ഗതാഗത നിയമത്തിലെ 53-ാം വകുപ്പ് പ്രകാരം നിയമ ലംഘനമായി കണക്കാക്കും. ഗതാഗത ജനറൽ ഡയറക്ടറേറ്റ് ബോധവത്കരണ വിഭാഗം അസി.ഡയറക്ടർ ലഫ്.കേണൽ ജാബിർ മുഹമ്മദ് ഉദൈബയാണ് ഇക്കാര്യം അറിയിച്ചത്. ഫാസ്റ്റ് ട്രാക്ക് റോഡുകളിൽ വേഗത കുറച്ച് വാഹനം ഓടിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നും അപകടങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു, സത്യസന്ധമായ വിധി ആയിരുന്നില്ല’: അയോധ്യ വിധി തെറ്റാണെന്ന് മൗലാന സാജിദ് റാഷിദി

shortlink

Related Articles

Post Your Comments

Related Articles


Back to top button