Latest NewsNewsInternational

‘അംഗീകരിക്കാനാകില്ല’: നീന്തൽ കുളങ്ങളിൽ ‘ബുർക്കിനി’ ഉപയോഗിക്കുന്നത് തടയാൻ ഫ്രഞ്ച് സർക്കാർ, ഫണ്ടിം​ഗ് നിർത്തും

പാരീസ്: സർക്കാർ നടത്തുന്ന നീന്തൽ കുളങ്ങളിൽ സ്ത്രീകൾക്ക് ‘ബുർക്കിനി’ ധരിക്കാൻ അനുമതി നൽകുന്ന ഗ്രെനോബിൾ നഗരത്തിലെ ചട്ടം മാറ്റാനൊരുങ്ങി ഫ്രാൻസ്. നീന്തൽ കുളങ്ങളിൽ സ്ത്രീകൾ ‘ബുർക്കിനി’ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഫ്രഞ്ച് സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കി. മുസ്ലീം സ്ത്രീകൾ കുളിക്കുമ്പോൾ ശരീരവും മുടിയും മറയ്ക്കാൻ ഉപയോഗിക്കുന്ന ഓൾ-ഇൻ-വൺ നീന്തൽ വസ്ത്രം ആയ ‘ബുർക്കിനി’ ഫ്രാൻസിൽ ഒരു വിവാദ വിഷയമായിരിക്കുകയാണ്. ഇഴയുന്ന ഇസ്ലാമികവൽക്കരണത്തിന്റെ പ്രതീകമായിട്ടാണ് ഇവർ ഈ വസ്ത്രത്തെ കാണുന്നത്.

Also Read:ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും..

ആൽപൈൻ നഗരമായ ഗ്രെനോബിൾ തിങ്കളാഴ്ച സ്വിമ്മിംഗ് പൂൾ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. സ്ത്രീകൾക്ക് പരമ്പരാഗത നീന്തൽ വസ്ത്രങ്ങളും പുരുഷന്മാർക്കുള്ള ട്രങ്കുകളും മാത്രമല്ല, എല്ലാത്തരം ബാത്ത് സ്യൂട്ടുകളും ധരിക്കാമെന്നായിരുന്നു പുതിയ നിയമം. ഇനിമുതൽ ബിക്കിനിയോ ബുർക്കിനിയോ മേൽകുപ്പായമില്ലാതെയോ സ്ത്രീകൾക്ക് നഗരത്തിലെ പൊതു നീന്തൽ കുളങ്ങളിലിറങ്ങാമെന്ന ന​ഗരസഭാ കൗൺസിലിന്റെ തീരുമാനത്തിനെതിരെ ഫ്രാൻസ് സർക്കാർ രം​ഗത്തെത്തിയിരിക്കുകയാണ്.

‘അസ്വീകാര്യമായ പ്രകോപനം’ എന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ഈ മാറ്റത്തെ വിമർശിച്ചത്. നമ്മുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് പുതിയ നിയമമെന്നും പുതിയ നിയന്ത്രണങ്ങളെ നിയമപരമായി വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുർക്കിനി അനുമതിയിൽ പ്രതിഷേധിച്ച് ന​ഗരത്തിലേക്കുള്ള ഫണ്ടിം​ഗ് നിർത്തിവെക്കുമെന്ന് റീജിയണൽ അതോറിറ്റി വ്യക്തമാക്കി. ചട്ടഭേദ​ഗതിക്ക് പിന്നിൽ പ്രവർത്തിച്ച സംഘടനയ്ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണവും ഇതിനോടകം ആരംഭിച്ചു.

2016 ലെ വേനൽക്കാലത്ത് മെഡിറ്ററേനിയൻ ബീച്ചുകളിൽ ബുർക്കിനി നിരോധിക്കാൻ ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള നിരവധി പ്രാദേശിക മേയർമാരുടെ ശ്രമങ്ങൾ ബാത്ത് സ്യൂട്ട് സംബന്ധിച്ച ആദ്യ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു. ‘ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കണം എന്നതാണ്’, പുതിയ നിയമം കൊണ്ടുവന്ന നഗരസഭാ അധികൃതർ വ്യക്തമാക്കി.

Also Read:രണ്ട് പോലീസുകാരെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ

അതേസമയം, ഈ തീരുമാനത്തിന് മതേതരത്വ നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രമുഖ പാർട്ടിയുടെ തലവൻ ജൂലിയൻ ബയൂ വാദിച്ചു. ‘മുസ്ലീം സ്ത്രീകൾക്ക് അവരുടെ മതം ആചരിക്കാനോ അത് മാറ്റാനോ വിശ്വസിക്കാതിരിക്കാനോ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് നീന്താൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വസ്ത്രം ധരിക്കാനുള്ള ആവശ്യകതകൾ അവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button