Latest NewsNewsIndia

‘കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്’: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി കങ്കണ

വാരണാസി: ​ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്. കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ടെന്നും അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ലെന്നും കങ്കണ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘മഥുരയിലെ ഓരോ കണങ്ങളിലും കൃഷ്ണനുണ്ട്. അയോദ്ധ്യയിലെ എല്ലായിടത്തും ശ്രീരാമനുണ്ട്. അതുപോലെ, കാശിയിലെ ഓരോ അണുവിലും ശിവനുമുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്,’ കങ്കണ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസുമായി ചാറ്റ് നശിപ്പിച്ചതിന് എന്ത് ബന്ധം? പ്രോസിക്യൂഷനെ കുടഞ്ഞ് കോടതി

നേരത്തെ, ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി ഉത്തരവുപ്രകാരം നടത്തിയ സർവ്വേയിൽ ശിവലിംഗം കണ്ടെത്തിയതായി പരാതിക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന്, ശിവലിംഗം കണ്ടെത്തിയ സ്ഥലം അടച്ച്‌  കാവലേർപ്പെടുത്താൻ വാരാണസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button