CricketLatest NewsNewsSports

ക്വിന്‍റണ്‍ ഷോ: കൊല്‍ക്കത്തയെ തകർത്ത് ലഖ്‌നൗ പ്ലേ ഓഫിൽ

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേ ഓഫിൽ. ലഖ്‌നൗ രണ്ട് റണ്‍സിനാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. അവസാന ഓവറുകളില്‍ റിങ്കു സിംഗും സുനില്‍ നരെയ്‌നും നടത്തിയ വെടിക്കെട്ട് ഫലം കണ്ടില്ല.

നേരത്തെ, ക്വിന്‍റണ്‍ ഡികോക്കിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് ലഖ്‌നൗവിനെ 210 റണ്‍സിലെത്തിച്ചത്. ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫിലെത്തിയപ്പോള്‍ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തിൽ 140 റൺസും രാഹുല്‍ 51 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു. ഡികോക്ക് 36 പന്തിലും രാഹുല്‍ 41 പന്തിലും അർദ്ധ സെഞ്ചുറി തികച്ചു.

Read Also:- ചെറുതല്ല ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങൾ!

അവസാന 5 ഓവറില്‍ 71 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഈ സീസണില്‍ ഒരു താരത്തിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഡികോക്ക് കുറിച്ചത്. കൊല്‍ക്കത്ത ബൗളര്‍മാരില്‍ ടിം സൗത്തി നാല് ഓവറില്‍ 57 റൺസും വരുണ്‍ ചക്രവര്‍ത്തി 38 റൺസും ഉമേഷ് യാദവ് 34 റൺസും വഴങ്ങിയപ്പോൾ സുനില്‍ നരെയ്‌ന്‍ 27 റണ്‍സ് വിട്ടുകൊടുത്തു. മൂന്ന് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത ആന്ദ്രേ റസലാണ് ഇക്കോണമി കണക്കില്‍ ഏറ്റവും മോശമായി പന്തെറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button