KeralaLatest NewsIndia

തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി: വീഡിയോ വൈറൽ

തൃക്കാക്കര: മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനായി മഹിളാ കോൺഗ്രസ് നിർമ്മിച്ച തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഭീഷ്മപർവ്വത്തിലെ ഗാനത്തിന്റെ പാരഡിയാണ് പ്രചരണ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്.

പാട്ടു പുറത്തിറക്കിയതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുവടുകൾ വെച്ചു. ഒപ്പം തരൂരും അവർക്കൊപ്പം ചേർന്നു. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് ട്രൈ ചെയ്യാനും അദ്ദേഹം തയ്യാറായി. എന്നാൽ, സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ഇതിന് മിസ്റ്റർ ബട്ലർ എന്ന ദിലീപ് ചിത്രത്തിലെ ‘രാര വേണു ഗോപ ബാലാ..’ എന്ന് തുടങ്ങുന്ന ഗാനം കയറ്റിയാണ് വൈറലാക്കിയത്.

അതേസമയം, തൃക്കാക്കരയിൽ യുഡിഎഫ് വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി അധ്യക്ഷനായിരുന്നു. അനഘ എൽസ തോമസാണ് ഗാനരചന. പി. പി. ഐസക്ക്, മെനിഷ മെൽബിൻ എന്നിവരാണ് ആലാപനം.

ട്രോളന്മാർ ഉണ്ടാക്കിയ വീഡിയോ കാണാം:

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button