KeralaLatest NewsNews

മഴയില്ലെങ്കില്‍ നാളെ തൃശ്ശൂർ പൂരം വെടിക്കെട്ട്

 

തൃശ്ശൂർ: കാലാവസ്ഥ അനുകൂലമായാൽ, തൃശ്ശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും. വെള്ളിയാഴ്ച ​വൈകീട്ട് നാല് മണിക്ക് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന്, മൂന്നു തവണയാണ് വെടിക്കെട്ട് മാറ്റി വച്ചത്. പൂരം ദിനമായിരുന്ന മെയ് 10ന് കുടമാറ്റം നടക്കുന്ന സമയത്തോട് അടുത്താണ് മഴ ആരംഭിച്ചത്. ഇതോടെ, പിറ്റേന്ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മുടങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും മഴ ഒഴിഞ്ഞു നിൽക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button