AlappuzhaKeralaNattuvarthaLatest NewsNews

മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ

ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എല്‍ പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു-20)എന്നിവരെയാണ് ചേര്‍ത്തല പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്

ആലപ്പുഴ: ചേര്‍ത്തലയില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എല്‍ പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു-20)എന്നിവരെയാണ് ചേര്‍ത്തല പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്.

ബെംഗളുരുവില്‍ നിന്ന് എത്തിച്ച 11ഗ്രാം എംഡിഎംഎയുമായി ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് ഇവര്‍ പിടിയിലായത്.

Read Also : നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ നാളെ ഉയര്‍ത്തും

ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയും ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെയും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button