KeralaNattuvarthaLatest NewsNews

‘ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധ’, വീട്ടമ്മയുടെ മരണത്തിൽ സംശയം ഉന്നയിച്ച് ആശുപത്രി അധികൃതർ

കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റതാകാം മരണകാരണമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇത് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരണമെന്നും അധികൃതർ പറയുന്നു.

Also Read:കെജ്രിവാളിന്റെ ‘വീട്ടുമുറ്റത്ത് റേഷന്‍ വിതരണം’ നിര്‍ത്തി കോടതി‍: കേന്ദ്രത്തിന്‍റെ ധാന്യം സ്വന്തം പേരിൽ ഉപയോഗിക്കരുത്

ചിയ്യൂര്‍ കരിമ്പലം കണ്ടി മൊയ്തുവിന്റ ഭാര്യ സുലൈഹ (42)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. തുടർന്നാണ്, വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നും വിഷബാധയുണ്ടായാണ് മരണം സംഭവിച്ചതെന്ന സംശയം പലരും ഉന്നയിച്ചത്.

അതേസമയം, സംസ്ഥാനത്തിന്റെ പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ റെയ്ഡിൽ പലയിടങ്ങളിലും പഴകിയ ഭക്ഷണങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button