KeralaLatest NewsNews

പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല, കെ റെയില്‍ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കല്ലിട്ടും കല്ലിടാതെയും സര്‍വെ നടത്തും, കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല : തീരുമാനത്തിലുറച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ നടപ്പാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കെ റെയിലിനെതിരായ പ്രചരണത്തെ അതിജീവിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കും. കല്ലിടേണ്ട സ്ഥലത്ത് കല്ലിടും. കല്ലിട്ടും കല്ലിടാതെയും സര്‍വെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിയതില്‍ പ്രശ്നമില്ല. പുതിയ ഉത്തരവ് വ്യക്തതയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഓടിക്കൊണ്ടിരിക്കെ മദ്യലോറിയുടെ ടയറിന് തീ പിടിച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

കല്ലിടും എന്നാല്‍ കല്ലിടണമെന്ന് നിര്‍ബന്ധമില്ല എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഏത് പദ്ധതി വന്നാലും അതിനെ എതിര്‍ക്കുന്ന ഒരു സംഘം പ്രത്യക്ഷപ്പെടാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം ശക്തമാകുന്നയിടത്ത് കല്ലിടാതെ സര്‍വെ നടത്താനുള്ള സര്‍ക്കാറിന്റെ നീക്കം ശരിവെയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

shortlink

Related Articles

Post Your Comments


Back to top button