KozhikodeKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരിക്കെ മദ്യലോറിയുടെ ടയറിന് തീ പിടിച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

കര്‍ണാടകയില്‍ നിന്നും മദ്യവുമായി കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്നറിന്റെ ഇടതു ഭാഗത്തെ മധ്യത്തിലുള്ള ടയറിനാണു തീപിടിച്ചത്

കോഴിക്കോട്: ഓട്ടത്തിനിടയില്‍ ടാങ്കര്‍ ലോറിയുടെ ടയറിനു തീപിടിച്ചു. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും ഇടപെടലിനെ തുടര്‍ന്ന് വൻദുരന്തം ആണ് ഒഴിവായത്.

ഉച്ചയ്ക്ക് വെള്ളിമാടുകുന്ന് ലോ കോളജ് ഇറക്കത്തിലാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും മദ്യവുമായി കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്നറിന്റെ ഇടതു ഭാഗത്തെ മധ്യത്തിലുള്ള ടയറിനാണു തീപിടിച്ചത്.

Read Also : അ‌കാലനരയകറ്റാൻ ആയുർവേദ വഴികൾ..

ഓട്ടത്തിനിടയില്‍ ടാങ്കറില്‍ നിന്നും പുകയും തീയും ഉയരുന്നത് കണ്ട് സമീപത്തെ കടകളിലുള്ളവരും നാട്ടുകാരും ശബ്ദം ഉണ്ടാക്കിയതോടെ ഡ്രൈവര്‍ മണികണ്ഠന്‍ വാഹനം ഒതുക്കി നിര്‍ത്തി. ഉടനെ ഡ്രൈവര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ബീച്ച്‌ സ്റ്റേഷനിലെ വിവരത്തെ തുടര്‍ന്ന്, തൊട്ടടുത്ത വെള്ളിമാടുകുന്ന് അഗ്നിശമന സേന എത്തി തീ അണച്ചു.

അഗ്നിശമന സേന സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാബുരാജിന്റെ നേതൃത്വത്തില്‍ പി.എം.അനില്‍കുമാര്‍, പി.കെ.അനൂപ്, പി.പി.ശൈലേഷ്, കെ.അഭിലാഷ്, എം.ടി.റാഷിദ് എന്നിവര്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button