Latest NewsKeralaNews

കനത്ത മഴക്ക് ഇന്ന്‌ നേരിയ ആശ്വാസം: ജാഗ്രത തുടരും

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. എങ്കിലും, മഴയില്‍  നേരിയ ശമനം അനുഭവപ്പെടും. അതിനാല്‍ തന്നെ, ഇന്നും ജാഗ്രത തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ത‍ൃശൂർ, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്ക് നേരിയ ശമനമായതോടെ, ഇന്നലെ തന്നെ എല്ലാ ജില്ലകളിലും ഓറ‍ഞ്ച് അലർട്ട് പിൻവലിച്ചിരുന്നു. കേരളത്തിൽ 23ാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം, ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button