KeralaLatest NewsNews

പി.സി ജോര്‍ജിന്റെ മതവിദ്വേഷ പ്രസംഗം കാണണമെന്ന് കോടതി, പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കണം

പി.സി ജോര്‍ജിന്റെ മതപ്രസംഗം കാണണം: കാണാന്‍ സൗകര്യം ഒരുക്കി തരണമെന്ന് സൈബര്‍ പോലീസിനോട് കോടതി

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വെണ്ണല മതവിദ്വേഷ പ്രസംഗ കേസില്‍, ജോര്‍ജിന്റെ പ്രസംഗം നേരിട്ട് കാണണമെന്ന് കോടതി. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സൈബര്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രസംഗം നേരിട്ട് കാണാന്‍ ഒരുങ്ങുന്നത്.

Read Also: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായക്കാരെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രന്റ് : സൂഫി ഇസ്ലാമിക് ബോര്‍ഡ്

പി.സി ജോര്‍ജിന് ജാമ്യം നല്‍കിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് പ്രസംഗം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കിയത്. പ്രസംഗ ദൃശ്യം കാണാന്‍, തിങ്കളാഴ്ച 12 മണിക്ക് സൗകര്യമൊരുക്കാന്‍ സൈബര്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രസംഗം നടത്തിയത് എന്നാണ് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസ് എടുത്തതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്, പ്രസംഗം കാണാന്‍ കോടതി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button