KeralaLatest News

ആലപ്പുഴയിൽ ഇന്ന് ബജ്റം​ഗ് ദൾ റാലി, ഒപ്പം പോപ്പുലർ ഫ്രണ്ട് സമ്മേളനവും: കനത്ത ജാ​ഗ്രത, പൊലീസ് സേനയെ വിന്യസിച്ചു

പ്രകടനം കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദ്ദേശമുണ്ട്.

ആലപ്പുഴ: വിശ്വ ഹിന്ദു പരിഷത്തിന്റെ യുവ ജന വിഭാ​ഗമായ ബജറം​ഗ് ദള്ളിന്റെ ഇരുചക്ര വാഹ റാലിയും പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനവും ഇന്ന് ആലപ്പുഴ ന​ഗരത്തിൽ നടക്കും. രാവിലെ 10 മണിക്കാണ് ബജ്റം​ഗ് ദള്ളിന്റെ ഇരുചക്ര വാഹനറാലി.

പ്രകടനം കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദ്ദേശമുണ്ട്. ഒരേ സമയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിർദ്ദേശിക്കുകയായിരുന്നു. വൈകിട്ട് നാലരയ്ക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാ​ഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ന​ഗരത്തിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ എറണാകുളം,കോട്ടയം ജില്ലകളിൽ നിന്നുൾപ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ​ഗുപ്ത നേരിട്ട് സ്ഥിതി​ഗതികൾ നിയന്ത്രിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button