Latest NewsNewsLife StyleHealth & Fitness

അനീമിയ മാറ്റി നിർത്താൻ  ഭക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ

 

 

പല സമയങ്ങളിലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ, വിളർച്ച അഥവാ അനീമിയ ഉണ്ടാകാം. ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണം. അരുണരക്താണുക്കളുടെ അഭാവം മൂലം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് അയൺ ഡെഫിഷ്യൻസി. സാധാരണമായ ഒന്നാണിത്, പ്രത്യേകിച്ച് സ്ത്രീകളിൽ.

ആർത്തവാരംഭത്തിൽ, ഗർഭകാലത്ത്, ആർത്തവ വിരാമത്തോടടുപ്പിച്ച് എല്ലാം അയൺ ഡെഫിഷ്യൻസി ഉണ്ടാകാം. കടുത്ത ക്ഷീണം, വൈകുന്ന ആർത്തവം, അമിത ആർത്തവം, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, കൈകാലുകള്‍ക്ക് തണുപ്പ്, വിളർച്ച ഇവയെല്ലാം ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. സപ്ലിമെന്റുകളൊക്കെ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും ഇരുമ്പിന്റെ അഭാവം സ്വാഭാവികമായും ഇല്ലാതാക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും. ഒരു നേരം ശർക്കര കുടിച്ചാൽ തന്നെ ഒരു ദിവസം ശരീരത്തിനാവശ്യമായ ഇരുമ്പ് ലഭിക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.

വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് നെല്ലിക്ക. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കും. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.

ഡ്രൈ ഫ്രൂട്ട്സുകൾ മിക്കവയും അയണിന്റെ കലവറയാണ് ഉണക്കമുന്തിരി. പ്രത്യേകിച്ചും കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി ഒരു രാത്രി കൊണ്ട് കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button